His Sense and Nonsense

Akash Marathakam

Friday, January 28, 2011

Arjunan Sakshi-അര്‍ജുനന്‍ സാക്ഷി

അര്‍ജുനന്‍ സാക്ഷി.... മലയാളസിനിമയിലെ പുത്തന്‍ പരീക്ഷണങ്ങളെ സ്വാഗതം ചെയ്യുന്ന പ്രേക്ഷകനെ ഒട്ടും നിരാശരാക്കുന്നില്ല അര്‍ജുനന്‍ ..
സംവിധായകന്റെ പേരിനു കിട്ടുന്ന കയ്യടി അദേഹത്തിന്റെ മുന്‍ ചിത്രം പാസഞ്ചര്‍ നേടി കൊടുത്തതാണ് എന്ന കാര്യത്തില്‍ സംശയമില്ല ........ഏറണാകുളം പട്ടണത്തില്‍ നടക്കുന്ന ഒരു കഥ അല്ല മറിച്ച് പ്രതികരണ ശേഷി നഷ്ട്ടപെട്ട സമൂഹ മനസാക്ഷിക്ക് ഒരു താക്കീതു കൂടിയാണ് അര്‍ജുനന്‍ സാക്ഷി...
ട്രാഫിക്‌ ദുരിതത്തില്‍ പെട്ട് നട്ടം തിരിയുന്ന സാധാരണക്കാരന് ഒരു അനുഗ്രഹമായി കൊച്ചിയില്‍ മെട്രോ റെയില്‍ പാത വരുന്നു.ആദര്‍ശ ധീരനായ എറണകുളം കളക്ടര്‍ മൂപ്പനണ് അതിനു ചുക്കാന്‍ പിടിക്കുനത്
തങ്ങളുടെ സര്‍ക്കാര്‍ ഭൂമിയില്ലഉള്ള വ്യവസായങ്ങള്‍, ഷോപ്പിംഗ്‌ മാളുകള്‍ ,തുണി കടകള്‍ ഇവയൊക്കെ പോകുമെന്ന് എന്ന് കരുതിയ വ്യവസായ പ്രമുഖര്‍ , അബി,സലിം,നടരാജന്‍,തുടങ്ങിയവര്‍ മൂപ്പനെ കൊലപെടുതുന്നു. ഒരു വര്‍ഷത്തിനു ശേഷം മാതൃഭൂമി പത്രത്തില്‍ ജോലി ചെയ്യുന്ന ആന്‍ തനിക്ക് കിട്ടുന്ന ഒരു എഴുത്ത് പത്രാധിപരെ കാണിക്കുമ്പോള്‍ കഥ തുടങ്ങുന്നു തന്റെ പേര് അര്‍ജുനന്‍ എന്നാണ് എന്നും താന്‍ മൂപ്പന്‍ വധം നേരില്‍ കണ്ട സാക്ഷി ആണ് എന്നും ,കൊലപാതകികളില്‍ നിന്ന് സുരക്ഷ ഉറപ്പു ആക്കിയാല്‍ താന്‍ സത്യം പുറത്തു കൊണ്ട് വരാം എന്നുമായിരുന്നു കത്തിലെ ഉള്ളടക്കം കത്ത് പ്രസിധീകരിക്കുനതോടെയ് അര്‍ജുനന്‍ പ്രിസിധനാകുന്നു. അര്‍ജുനനെ തിരക്കി മൂപ്പന്റെ ഖാതകര്‍ മുറവിളി കൂട്ടുന്നു. റിപ്പോര്‍ട്ടര്‍ ആയ ആനിന്റെ അടുത്ത് യാദ്രിചികമായി ഒരു കപ്പ്‌ കാപി കുടിക്കാന്‍ എത്തുന്ന റോയ് മാത്യു എന്ന ചെറുപ്പക്കാരന്‍ അര്‍ജുന്നന്‍ ആയി തെറ്റിധരിക്ക്കപെടുന്നു, അത് കാരണം റോയിക്ക് തന്റെ ജീവന് തന്നെ ഭീഷനിയുണ്ടാവുന്നു. കളക്ടര്‍ ആയിരുന്ന മൂപ്പന്‍ സ്വപ്നം യിരുന്ന മെട്രോ റെയില്‍ വരണ്ടാതിന്റെ ആവശ്യകത നമ്മെ സംവിധായകന്‍ ബോധ്യപ്പെടുതുന്നുണ്ട് .തന്റെ സഹാജീവനക്കാരന് അപകടം പറ്റുമ്പോള്‍ ട്രാഫിക്‌ കാരണം തോളില്‍ എടുത്തു ഓടി ആശുപത്രിയ്ല്‍ എത്തിക്കുന്ന ‍ റോയി മാത്യു മരവിച്ചു നില്‍ക്കുന്ന മലയാളി മനസുകള്‍ക്ക് നല്‍കുന്ന ചൂട് ഒരിക്കലും അണയാതെയിരുന്നു എങ്കില്‍ ?????? സാഹചര്യങ്ങള്‍ റോയി മാത്യു വിനെ അര്‍ജുനന്‍ ആക്കുന്നു ..റോയ് മാത്യു അങ്ങിനെ അര്‍ജുനന്‍ ആകുന്നു ..കൊലപതകികളേ വെളിച്ചത് കൊണ്ട് വരുന്നു.പ്രിധ്വിരാജ് ,റോയ് മാത്യു എന്ന കഥാപാത്രം മനോഹരമാക്കിയിരിക്കുന്നു.. അദേഹത്തിനു ഉയരുന്ന കയ്യടികള്‍ തന്റെ സൂപര്താര പദവി അനിഷ്യധ്യമാണ് എന്ന് തെളിയിക്കുന്നു ..
ദൈവം സാക്ഷി ,













 ..... ട്രാഫിക്‌ എന്ന സിനിമ മലയാളത്തില്‍ ഉണ്ടാക്കിയ ഉണര്‍വ് അര്‍ജുനന്‍ സാക്ഷി ക്ക് മലയാളത്തില്‍ മങ്ങാതെ നിര്‍ത്താന്‍ കഴിഞ്ഞാല്‍ നഷ്ട്ടത്തില്‍ ഓടുന്ന മലയാള സിനിമയ്ക്ക്‌ അത് ഒരു പ്രചോധനമാകും...ട്രാഫിക്‌ എന്ന സിനിമയുടെ വേഗത അര്‍ജുനനു ഇല്ലെങ്കില്‍ കൂടിയും ??????????
സംവിധാനം - രഞ്ജിത്ത് ശങ്കര്‍